മാന്‍ഡസ് ചുഴലി: തമിഴ്‌നാട്ടില്‍ 4 മരണം; കേരളത്തിലും മഴ ഭീഷണി, 3 ദിവസം മഴ സാധ്യത ശക്തം, നാളെ 5 ജില്ലകളില്‍ ജാഗ്രത

തിരുവനന്തപുരം: മാന്‍ഡസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തിലും ശക്തമായ മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ് പ്രകാരം അടുത്ത 3 ദിവസം കേരളത്തില്‍ മഴ ശക്തമായേക്കും. ഇത് പ്രകാരം 11, 12, 13 തിയതികളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെ 5 ജില്ലകളിലും തിങ്കളും ചൊവ്വയും 9 ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 12 നും ഡിസംബര്‍ 13 നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 

Exit mobile version