കൊച്ചി :കുര്‍ബാന തര്‍ക്കത്തില്‍ സിറൊ മലബാര്‍ സഭ നേതൃത്വത്തിന് വീണ്ടും മറുപടിയുമായി സുപ്രീംകോടതി റിട്ട.ജസ്റ്റിസ് കുര്യന്‍ ജോസഫ്.. പൊലീസ് സംരക്ഷണയില്‍ കുര്‍ബാന നടത്തുന്നതിന് വിമര്‍ശിച്ചത് ഒറ്റയടിക്കുള്ള അഭിപ്രായമല്ല. സമവായ ചര്‍ച്ച നടത്താന്‍ പല ബിഷപ്പ് മാരോടും നേരിട്ട് സംസാരിച്ചിട്ടുണ്ട്.സഭയില്‍ സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.പക്ഷെ അത് നടന്നില്ലെന്നുംകുര്യന്‍ ജോസഫ് വ്യക്തമാക്കി.
പ്രശ്‌നപരിഹാരത്തിനു അല്‍മായര്‍ വത്തിക്കാന് അയച്ച കത്തില്‍ താനും ഒപ്പിട്ടിരുന്നു. സിറോ മലബാര്‍ സഭ എന്ത് തീരുമാനിച്ചാലും പ്രശ്‌നമില്ലെന്നാണ് വത്തിക്കാനെ അറിയിച്ചത്. സ്വാതന്ത്ര പരമാധികാരമുള്ള സഭയാണ് സിറോ മലബാര്‍ സഭ.ഐക്യ രൂപമല്ല സഭയില്‍ ഐക്യമാണ് തങ്ങള്‍ക്ക് വേണ്ടതെന്നായിരുന്നു നിലപാട്.യേശു ആഗ്രഹിക്കുന്നത് സമാധാനവും ഐക്യവുമാണെന്നായിരുന്നു വത്തിക്കാന്‍ മറുപടി നല്‍കിയതെന്നും കുര്യന്‍ ജോസഫ് വിശദീകരിച്ചു.