ദോഹ: ലോകകപ്പ് ക്വാര്‍ട്ടറിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടാനിറങ്ങുന്ന അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനായി. ആരാധകരുടെ ആശങ്ക അവസാനിപ്പിച്ച് റോഡ്രിഗോ ഡീപോള്‍ ആദ്യ ഇലവനില്‍ ഇടം നേടി. എന്നാല്‍ എയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലില്ല എന്നത് ആരാധകര്‍ക്ക് നിരാശയായി.
എന്‍സോ ഫെര്‍ണാണ്ടസും മാക് അലിസ്റ്ററും അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ട്. ലൗതാരോ മാര്‍ട്ടിനെസ് ആണ് മുന്നേറ്റനിരയില്‍ ഇറങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരെ പകരക്കാരനായി ഇറങ്ങിയ മാര്‍ട്ടിനെസ് മൂന്നോളം സുവ്‌രണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നു.