മുംബൈ : മുംബൈയില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ടെലിവിഷന്‍ താരം വീണ കപൂറിനെ മകന്‍ തലയ്ക്കടിച്ച് കൊന്നു. മകന്‍ സച്ചിന്‍ കപൂര്‍ സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ടെലിവിഷന്‍ സീരിയലുകളുടെയും മറ്റും പ്രശസ്തയായ നടിയാണ് വീണ കപൂര്‍. മകനുമായി ഏറെ നാളായി നിലനിന്ന സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. ജുഹുവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലിസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയെ കൊന്ന വിവരം മകന്‍ പോലീസിനോട് സമ്മതിച്ചത്.
12 കോടിയുടെ സ്വത്ത് വകകളുമായി ബന്ധപ്പെട്ട് അമ്മയുമായി ഉണ്ടായ തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ ബേസ് ബോള്‍ ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്നുവെന്നാണ് മൊഴി. വീട്ടുജോലിക്കാരുടെ സഹായത്തോടെ മൃതദേഹം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള കാട്ടിലെത്തിച്ച് പുഴയില്‍ ഒഴുക്കി കളഞ്ഞെന്നും സച്ചിന്‍ സമ്മതിച്ചു. വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള തെരച്ചിലിലാണ് പൊലീസ്.