ഇന്ത്യന്‍ സിനിമയില്‍, പ്രത്യേകിച്ച് മലയാളത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ എല്ജിബിടിക്യൂവിന്റെ കഥകളുമായി കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോക സിനിമ. കപട സദാചാരത്തിന്റെ മുഖപടമിട്ടവര് പറയാന്‍ മടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കാണ് ഈ സിനിമകള്‍ കടന്നു കയറുന്നത്. ദക്ഷിണാഫ്രിക്കന്‍ സംവിധായകന് എത്യന്‍ ഫ്യൂറിയുടെ സ്റ്റാന്‍ഡ് ഔട്ട്, മറിയം ടൗസനിയുടെ ബെല്‍ജിയം ചിത്രം ബ്ലൂ കഫ്താന്, ജിയാനി അമേലിയോയുടെ ഇറ്റാലിയന്‍ ചിത്രം ലോര്‍ഡ് ഓഫ് ദി ആന്റ്സ് തുടങ്ങിയ സിനിമകളാണ് സ്വവര്‍ഗ അനുരാഗത്തിന്റെയും സ്വവര്‍ഗ അനുരാഗികളുടെയും ആത്മനൊമ്പരങ്ങള്‍ പകരാനെത്തുന്നത്.
പ്രണയത്തിനും അതി തീവ്രമായ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും വേണ്ടിയുള്ള സ്വവര്‍ഗ അനുരാഗിയായ യുവാവിന്റെ യാത്രകളും യാതനകളുമാണ് സ്റ്റാന്‍ഡ് ഔട്ടിന്റെ പ്രമേയം. ഓരോ ഘട്ടങ്ങളിലും ഇയാള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും സിനിമയില്‍ ചര്‍ച്ച ചെയ്യുന്നു. സ്വവര്‍ഗ അനുരാഗം കുറ്റകൃത്യമല്ലെന്നും സമൂഹം ഇത്തരക്കാരെ എങ്ങനെ പരിഗണിക്കണമെന്നും ചിത്രം വ്യക്തമാക്കുന്നുണ്ട്. ദി ബ്ലൂ കാഫ്താനാകട്ടെ സ്വവര്‍ഗ അനുരാഗിയുടെ കുടുംബ ജീവിതത്തിന്റെ സങ്കീര്‍ണതകളിലേയ്ക്കാണ് ഇറങ്ങിച്ചെല്ലുന്നത്. കുടുംബത്തിനുള്ളിനുള്ള അയാളുടെ ഒറ്റപ്പെടലും ആത്മ സംഘര്‍ഷങ്ങളുമാണ് മറിയം ടൗസനി പ്രമേയമാക്കിയത്.
ജിയാനി അമേലിയോയുടെ ലോര്‍ഡ് ഓഫ് ദി ആന്റ് 1960 കളില്‍ ഇറ്റലിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കിയിരിക്കുന്നത്. അദ്ധ്യാപകന് തന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയോട് തോന്നുന്ന അനുരാഗമാണ് പ്രമേയം. ഇറ്റലിയില്‍ സ്വവര്‍ഗ അനുരാഗത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ചൂടുംചൂരും പകര്‍ന്ന സംഭവത്തെ സിനിമയുടെ ഭ്രമാത്മകത കലര്‍ത്താതെ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ജൂറി വിലയിരുത്തിയത്. ലോകത്തിനു മുന്നില്‍ പരിഗണിക്കപ്പെടേണ്ട ഒരു വിഭാഗത്തിനായി നടത്തിയ കലാപരമായ ഇടപെടല്ലെന്നാണ് വിവിധ അന്താരാഷ്ട്ര മേളകളില്‍ വിലയിരുത്തപ്പെട്ടത്. നിരവധി പുരസ്കാരങ്ങളും ലോര്‍ഡ് ഓഫ് ദി ആന്റും ജിയാനി അമേലിയോയും നേടിയിട്ടുമുണ്ട്.
Discussion about this post