റിയാദ്: സൗദി അറേബ്യയുടെ ഏതാണ്ടെല്ലാ പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്തയാഴ്ചയുടെ അവസാനം വരെ രാജ്യത്ത് ഇതേ കാലാവസ്ഥാ തുടരുമെന്നാണ് അറിയിപ്പ്. പൊതുജനങ്ങള്‍ അതീജ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ അകലം പാലിക്കണം. വാദികള്‍ മുറിച്ചു കടക്കരുത്. വിവിധ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും സമയാസമയങ്ങളില്‍ അധികൃതര്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലുടെ പുറത്തിറക്കിയ പ്രസ്താവനയില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.