ഗോളി ഹീറോ; ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്ക് ജയം

 

ഖത്തര്‍ : ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യക്ക് ജയം. പെനല്‍റ്റി ഷൂട്ട്ഔട്ടിലേക്ക് നീണ്ട മത്സരത്തിലായിരുന്നു ക്രൊയേഷ്യന്‍ ജയം.

എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയുടെ ഇന്‍ജറി ടൈമിലാണ് തകര്‍പ്പന്‍ ഗോളുമായി നെയ്മാര്‍ ബ്രസീലിന് ലീഡ് നല്‍കിയത്. എക്‌സ്ട്രാ ടൈം അവസാനിക്കുന്നതിന് മുന്‍പേ ക്രൊയേഷ്യ പെട്‌കോവിച്ചിലൂടെ ഗോള്‍ മടക്കുകയായിരുന്നു.

ആദ്യപകുതിയില്‍ ക്രൊയേഷ്യയും രണ്ടാം പകുതിയില്‍ ബ്രസീലും ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും ആയില്ല. മത്സരം അവസാന 10 മിനിറ്റിലേക്കു കടന്നതിനു പിന്നാലെ ബ്രസീല്‍ ആക്രമിച്ചു കയറിയെങ്കിലും, ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ലിവാക്കോവിച്ചിന്റെ തകര്‍പ്പന്‍ സേവുകള്‍ അവര്‍ക്കു രക്ഷയാവുകയായിരുന്നു.

 

Exit mobile version