തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ എല്ലാ മാസവും സര്‍ക്കാര്‍ നല്‍കിവരുന്ന പ്രത്യേക തുക നിര്‍ത്തലാക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കൂടുതല്‍ പണം നല്‍കാനാകില്ലെന്ന് ധനവകുപ്പ് കെഎസ്ആര്‍ടിസിയെ അറിയിച്ചു. അധിക ഫണ്ട് വൈകിയതിനാല്‍ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല.
സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം അടക്കമുള്ള പരിഷ്‌കരണ നടപടികളോട് സഹകരിച്ചാല്‍ എല്ലാമാസവും പത്താം തിയതിക്കകം ശമ്പളം. ഇതായിരുന്നു കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ക്ക് നേരത്തെ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. എന്നാല്‍ ഈമാസം പത്താംതീയതിക്ക് അകം ശമ്പളം നല്‍കാനാവില്ലെന്നാണ് സൂചന. നിയമസഭയില്‍ ഇക്കാര്യം ഇന്ന് പ്രതിപക്ഷം ഉന്നയിച്ചെങ്കിലും ഗതാഗതമന്ത്രി മറുപടി പറായതെ ഒഴിഞ്ഞു.