2024 ലും ഗുജറാത്ത് മാതൃകാ പ്രചാരണവുമായി മുന്നോട്ട് പോകാന്‍ ബിജെപി

അഹമ്മദാബാദ്: ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദിയുടെ അപ്രമാദിത്വം ഉറപ്പിക്കുന്നതാണ് ഗുജറാത്തിലെ ബിജെപിയുടെ മിന്നുന്ന വിജയം. 2024 ലെ തെരഞ്ഞെടുപ്പി. ഗുജറാത്ത് മാതൃക മുന്‍നിറുത്തിയുള്ള പ്രചാരണത്തിന് തുടക്കമിടാന്‍ഈ തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ സഹായിക്കും. റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബിജെപി ഗുജറാത്തില്‍ മുന്നേറുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും കരുത്തനായ ജനസ്വീകാര്യതയുമുള്ള നേതാവായി നരേന്ദ്ര മോദി തുടരുകയാണ്.

ഗുജറാത്തില്‍ ഇരുപത്തിയേഴ് കൊല്ലമായി അധികാരത്തിലിരിക്കുന്ന ബിജെപിക്ക് ഇത്തവണ രണ്ട് ഏതിരാളികളെ നേരിടാനുണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം നഗരങ്ങളില്‍ ബിജെപിയേയും ബാധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇത് നേരിടാനാണ് കൂടുതല്‍ റോഡ് ഷോകള്‍ക്കായി മോദി ഗുജറാത്തില്‍ എത്തിയത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയിലെ ഈ വലിയ വിജയം രണ്ടായിരത്തി ഇരുപത്തിനാലിലേക്ക് കരുത്തോടെ നീങ്ങാന്‍ ബിജെപിയെ സഹായിക്കും. പാര്‍ട്ടിയില്‍ മോദിയുടെയും അമിത് ഷായുടെയും സ്വാധീനം തുടരും. ഹിമാചലിലെ തോല്‍വി തിരിച്ചടി ആണെങ്കിലും മോദിയെ ഇത് നേരിട്ട് ബാധിക്കുന്നില്ല.

 

Exit mobile version