സ്വകാര്യ കമ്പനി നിര്‍മ്മിച്ച പിഎസ്എല്‍വി മോട്ടോറിന്റെ പരീക്ഷണം വിജയകരം

ചെന്നൈ: പൂനെ ആസ്ഥാനമായുള്ള ഇക്കണോമിക് എക്‌സ്‌പ്ലോസീവ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച പിഎസ്എല്‍വി എക്‌സ്എല്‍ വേരിയന്റിനുള്ള ബൂസ്റ്റര്‍ മോട്ടോര്‍ വിജയകരമായി പരീക്ഷിച്ചതായി ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നടത്തിയ പരീക്ഷണം തൃപ്തികരമാണെന്ന് ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു.

എഞ്ചിന്‍ ഇന്നലെയാണ് പരീക്ഷിച്ചത്. ഇതോടെ പിഎസ്എല്‍വിയുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി സ്വകാര്യ കമ്പനികള്‍ സ്വന്തമാക്കി. കമ്പനിയുടെ എക്കാലത്തെയും വിശ്വസനീയമായ ഉപഗ്രഹ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി യുടെ ഉല്‍പാദനം സ്വകാര്യ മേഖലയിലേക്ക് കൈമാറുന്നതിന്റെ തുടക്കമാണ് കമ്പനിയുടെ പിഎസ്ഒ എംഎക്‌സ്എല്‍ മോട്ടോര്‍ അടയാളപ്പെടുത്തുന്നത്. 2019 ലാണ് മോട്ടോറിന്റെ സാങ്കേതികവിദ്യ സ്വകാര്യ കമ്പനിക്ക് കൈമാറിയത്.

 

Exit mobile version