സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ സിപിഎം; ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാൻ സിപിഎം. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. ഭരണഘടനയെ അപമാനിച്ച കേസിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകി അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.

സജി ചെറിയാനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിന്‍റെ പശ്ചാത്തലത്തിൽ ജൂലൈ ആറിന് സജി ചെറിയാൻ രാജിവച്ചിരുന്നു. സജിക്ക് പകരം പുതിയ മന്ത്രിയെ നിയമിച്ചില്ല. വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് കൈമാറി കേസ് തീരാൻ കാത്തിരിക്കുകയായിരുന്നു സി.പി.എം.

https://youtu.be/QLgFmvGVZMg

Exit mobile version