തിരശീലയില്‍ നിന്നും അണിയറയിലേയ്ക്കിറങ്ങുന്ന വനിതാ സാന്നിദ്ധ്യം ശ്രദ്ധേയമായ നേട്ടങ്ങളുമായി മുന്നേറുന്ന കാഴ്ചയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ കാണാനിരിക്കുന്നത്. ഭീഷണികളെയും പ്രതിസന്ധികളെയും അതിജീവിച്ച് സിനിമയുമായി മുന്നേറുന്ന ഇറാനിയന്‍ വനിത മെഹ്നാസ് മുഹമ്മദിയെ ഇത്തവണ കേരള രാജ്യാന്തര മേളയില്‍ സ്പിരിറ്റ് ഓഫ് സിനിമാ അവാര്‍ഡ് നല്‍കി ആദരിക്കുമ്പോള്‍ ഇരുപത്തിയഞ്ചില്‍ അധികം വനിതകള്‍ സ്വന്തം സിനിമകളുമായി മേളയില്‍ സജീവമാകും.
മത്സര വിഭാഗത്തില്‍ വിയറ്റ്‌നാമില്‍ നിന്നുള്ള കിം ക്വയ് ബ്വി ഏറ്റവും പുതിയ സിനിമയായ മെമ്മറി ലാന്‍ഡുമായി എത്തുന്നു. ബുസാന്‍, ബെര്‍ലിന്‍, ഹോങ്ക് കോംഗ് – ഏഷ്യന്‍, തായ് പേയ്, ടി മൊബൈല്‍ ഹൊറൈസന്‍ ചലച്ചിത്ര മേളകളിലൊക്കെ പുരസ്‌കാരം നേടിയാണ് ക്വയ് ബ്വി കേരളത്തില്‍ എത്തുന്നത്. യുക്രൈനില്‍ നിന്നവും മറ്യന യെര്‍ ഗൊര്‍ബച്ച് അഡ്‌ലെയ്ഡ് ചലച്ചിത്ര മേളയില്‍ മികച്ച ഫീച്ചര്‍ ഫിലിമായി തെരഞ്ഞെടുക്കപ്പെട്ട ക്ലോന്‍ ഡെയ്കുമായാണ് മത്സര വിഭാഗത്തില്‍ സാന്നിദ്ധ്യമാകാന്‍ പോകുന്നത്. അന്‍കാര ചലച്ചിത്രോത്സവം, അര്‍പ്പ, ബാങ്കോക്ക്, ബാറ്റുമി, ബെര്‍ലിന്‍, ക്ലെവ്‌ലാന്‍ഡ്, ക്രെസ്റ്റഡ് ബ്യൂട്ട്, ദുരംഗോ, ഹൈഫ തുടങ്ങി ഒട്ടനവധി ചലച്ചിത്ര മേളകളില്‍ പുരസ്‌കാരം നേടിയിട്ടുണ്ട് മറ്യന ഗൊര്‍ബെച്ച്.
ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 78 സിനിമകളില്‍ 25 സിനിമകള്‍ വനിതാ സംവിധായകരുടേതാണ്. ദേശീയ രാജ്യാന്തര ചലച്ചിത്ര മേളയില്‍ സുവര്‍ണ മയൂരം നേടിയ സ്പാനിഷ് സംവിധായിക വാലന്റീന മൗറേലിന്റെ ഐ ഹാവ് ഇലട്രിക് ഡ്രീംസ്, ഫ്രഞ്ച് സംവിധായികമാരായ മിയാ ഹാന്‍സെന്‍ ലൗവിന്റെ വണ്‍ ഫൈന്‍ മോണിങ്, വിവിധ ചലച്ചിത്ര മേളകളില്‍ ചര്‍ച്ചയായ ആലിസ് ദിയോപിന്റെ സെയ്ന്റ് ഒമര്‍, താരിഖ് സലേയുടെ ബോയ്‌സ് ഫ്രം ഹെവന്‍, ജര്‍മ്മന്‍ സംവിധായിക സെല്‍സെന്‍ എര്‍ഗന്റെ ഷോ ആന്‍ഡ് ബീര്‍, മറിയം തുസാനിയുടെ ദി ബ്ലൂ കാഫ്ന്‍, ഫീനിഷ്യന്‍ സംനവിധായിക അല്ലി ഹാപ്പസാലോയുടെ ഗേള്‍ പിക്ചര്‍, ലിയോണ സെറയുടെ മദര്‍ ആന്‍ഡ് സണ്‍, നെതര്‍ ലാന്‍ഡ് സംവിധായിക സസ്‌കിയ ഡെയ്‌സിങിന്റെ ലോസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ ചിത്രങ്ങള്‍ മികച്ച ചിത്രങ്ങള്‍ക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ശേഷമാണ് കേരള രാജ്യാന്തര മേളയില്‍ എത്തുന്നത്.
അണിയറയിലും വനിതാ ശക്തി പ്രകടമാണ്. സിനിമകളുടെ സംഘടിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരുന്നത് മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപികാ സുശിലനാണ്. മികച്ച സിനിമാ ക്യൂറേറ്റര്‍ എന്ന് പേരെടുത്ത ദീപിക ദേശീയ രാജ്യാന്തര മേളയില്‍ പ്രവര്‍ത്തിച്ച് മികവ് തെളിയച്ചവരാണ്. ഇങ്ങനെ കേരള രാജ്യാന്തര ചലച്ചിത്ര മേള ലോക സിനിമാ രംഗത്തെ സ്ത്രീ ശക്തിയുടെ വളര്‍ച്ച വിളബംരം ചെയ്യുന്ന മേളയായി മാറുകയാണ്.