യുഎഇയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

ഷാര്‍ജ: ഷാര്‍ജയിലെ ഒരു വെയര്‍ഹൗസില്‍ വന്‍ അഗ്‌നിബാധ. വ്യാഴാഴ്ച രാവിലെയാണ് ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ ആറില്‍ ഒരു സ്പെയര്‍ പാര്‍ട്സ് വെയര്‍ഹൗസില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാവിലെ 7.15നാണ് വെയര്‍ഹൗസില്‍ തീപിടിത്തം ഉണ്ടായ വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ അല്‍ മിന, സംനാന്‍, അല്‍ നഹ്ദ സെന്ററുകളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. ആംബുലന്‍സ് സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് അര മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവസ്ഥലത്ത് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

 

Exit mobile version