തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം നീക്കം. മന്ത്രിസഭയില്‍ നിന്ന് രാജിയിലേക്ക് നയിച്ച അദ്ദേഹത്തിന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുന്നതിനിടെയാണ് ഈ നീക്കം. വിഷയം നാളെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായേക്കും. സജി ചെറിയാന്റെ മുന്നില്‍ തടസ്സങ്ങളില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് വിവാദത്തില്‍പ്പെട്ട സജി ചെറിയാന്റെ എംഎല്‍എ സ്ഥാനം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയതും നീക്കത്തിന് സാഹചര്യമൊരുക്കി. എംഎല്‍എ സ്ഥാനത്ത് നിന്നും സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹര്‍ജി ഹൈക്കോടതിയാണ് തള്ളിയത്. സജി ചെറിയാനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
Discussion about this post