കൊച്ചി: സാങ്കേതിക സര്‍വകലാശാല (കെടിയു) താല്‍കാലിക വിസി നിയമനത്തില്‍ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍. ഡോ. സിസ തോമസിനെ താല്‍കാലിക വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെയുള്ള സര്‍ക്കാരിന്റെ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സിസ തോമസിന് സാങ്കേതിക സര്‍വകലാശാല താല്‍കാലിക വിസിയായി തുടരാമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധി.