ഖത്തറിൽ ശനിയാഴ്ച വരെ മഴ തുടരും; ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേക്കും

ദോഹ: ഖത്തറിന്‍റെ പല ഭാഗങ്ങളിലും മഴ പെയ്തു. ശനിയാഴ്ച വരെ തുടർന്നേക്കും. അൽ ഖോർ, റാസ് ലഫാൻ, അൽ ഹുവെയ്‌ല തുടങ്ങി രാജ്യത്തിന്‍റെ വടക്കൻ പ്രദേശങ്ങളിൽ ഇന്നലെ മഴ രേഖപ്പെടുത്തി.

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ശൈത്യകാലത്തിന്‍റെ ആരംഭത്തിന്‍റെ മുന്നോടിയായാണിത്. ഇത് പ്രാദേശികമായി അൽ മർബ് അന്നായ എന്നറിയപ്പെടുന്നു. ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

https://youtu.be/ztLHwz3oaNI

Exit mobile version