ഡല്‍ഹി: ഗുജറാത്തിലെ ചരിത്ര വിജയം ആഘോഷമാക്കി ബി ജെ പി പ്രവര്‍ത്തകരും നേതാക്കളും. ഗുജറാത്തിലെ വിജയാഘോഷം വിവിധ സംസ്ഥാനങ്ങളിലും രാജ്യ തലസ്ഥാനത്തും വമ്പന്‍ ആഹ്‌ളാദമായി മാറിയപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം ഏറ്റുവാങ്ങാന്‍ നേതാക്കളും എത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി നരവധി നേതാക്കളാണ് ദില്ലി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്‌ളാദം പങ്കിട്ടത്. ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളുടെ ശക്തിക്ക് മുന്നില്‍ നമസ്‌കിരിക്കുന്നു എന്നും വ്യക്തമാക്കിയാണ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
വികസിത ഗുജറാത്തില്‍ നിന്ന് വികസിത രാജ്യത്തിലേക്കാണ് യാത്രയെന്ന് പറഞ്ഞ മോദി, ജീവിക്കാനും മരിക്കാനും ഇന്ത്യയെക്കാള്‍ നല്ല ഇടമില്ലെന്നും കൂട്ടിച്ചേര്‍ത്തു. അത് കൊണ്ട് ഇന്ത്യാ ഫസ്റ്റെന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.