ധര്‍മ്മശാല: എക്‌സിറ്റ് പോളുകളിലും അഭിപ്രായ സര്‍വ്വേകളിലും ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് മേല്‍ക്കൈ എന്ന് പ്രവചിച്ചെങ്കിലും ഫലം വന്നപ്പോള്‍ പിടിമുറുക്കിയത് കോണ്‍ഗ്രസ്.
68 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 39 സീറ്റില്‍ കോണ്‍ഗ്രസും 26 സീറ്റില്‍ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്. മൂന്നു സീറ്റില്‍ മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നു. 67 സീറ്റുകളില്‍ എഎപി സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കിയെങ്കിലും ഒരിടത്തും ഒരു ഘട്ടത്തിലും ലീഡ് ചെയ്യാന്‍ എഎപിക്കായില്ല. അതേസമയം 1985നുശേഷം തുടര്‍ഭരണം നല്‍കാത്ത സംസ്ഥാനം ശൈലി ഇത്തവണയും ഹിമചാല്‍ തുടര്‍ന്നു.
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ സംസ്ഥാനമായ ഹിമാചലില്‍ പ്രധാനമന്ത്രിയുടെ പ്രതിഛായ ഉയര്‍ത്തി ബിജെപി വോട്ട് തേടിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ കീഴില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഹിമാചലില്‍ കോണ്‍ഗ്രസ് മത്സരരംഗത്ത് പ്രചരണത്തിനിറങ്ങിയത്.