അഹമ്മദാബാദ്: ഇക്കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ ഹാര്‍ദിക് പട്ടേല്‍ വിരംഗത്തു നിന്ന് ജയിച്ചു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അമര്‍സിന്‍ഹ് താക്കൂറിനെ രണ്ടാം സ്ഥാനത്തേക്കും കോണ്‍ഗ്രസിന്റെ ലഖാ ഭര്‍വാദിനെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളി 56,215 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
1962ല്‍ ഗുജറാത്തില്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു പാര്‍ട്ടിയുടെ ഏറ്റവും വലിയ വിജയം കൈവരിച്ച ബി.ജെ.പിയുടെ വിജയത്തിന് കാരണം കാശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതാണെന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. ബി.ജെ.പിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനത്തിന്റെ വിജയമാണ്. ഇനി അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. എഎപിയുമായി ഒരു മത്സരവും ഉണ്ടായിരുന്നില്ലെന്നും പാട്ടിദാര്‍ ക്വാട്ട സമര നേതാവ് പ്രതികരിച്ചു.