രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബി.എസ്3 പെട്രോള്‍, ഡീസല്‍ വാഹനങ്ങളും ബി.എസ്.4 ഡീസല്‍ വാഹനവും നിരോധിച്ച് സര്‍ക്കാര്‍. ഗ്രേഡഡ് റെസ്‌പോണ്‍ ആക്ഷന്‍ പ്ലാനിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ മലിനീകരണം തടയുന്നതിനുള്ള നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലെ ഗതാഗത വകുപ്പ് ബി.എസ്.3, ബി.എസ്.4 വാഹനങ്ങള്‍ നിരോധിച്ചത്.
ബി.എസ്.3 നിലവാരത്തിലുള്ള എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പെട്രോള്‍-ഡീസല്‍ ഫോര്‍ വീലറുകള്‍ക്കും നിരോധനം ബാധകമാണ്. അതേസമയം, ബി.എസ്.4 നിലവാരത്തിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് മാത്രമാണ് നിരോധനം ബാധകമാകുക. ഡിസംബര്‍ ഒമ്പത് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും എമര്‍ജന്‍സി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കും നിരോധനം ബാധകമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് 20,000 രൂപ പിഴ ഈടാക്കുമെന്ന് ഡല്‍ഹി പോലീസും അറിയിച്ചിട്ടുണ്ട്. നിരോധനം താത്കാലികമാണെന്നും ആക്ഷന്‍ പ്ലാനിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെങ്കില്‍ ഡിസംബര്‍ ഒമ്പതിന് ശേഷം ഇത്തരം വാഹനങ്ങല്‍ നിരത്തുകളില്‍ ഉപയോഗിക്കാമെന്നാണ് വിവരം. മുമ്പ് വലിയ വാഹനങ്ങള്‍ വിലക്കിയിരുന്നെങ്കിലും പുതിയ നിര്‍ദേശം അനുസരിച്ച് കാറുകള്‍, എസ്.യു.വികള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഡീസല്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയാണ്.
മുമ്പും നിരോധനം പ്രഖ്യാപിച്ചിരുന്നു. മുന്‍ നിര്‍ദേശം അനുസരിച്ചും ബി.എസ്.3, ബി.എസ്.4 എമിഷന്‍ സ്റ്റാന്റേഡിലുള്ള വാഹനങ്ങള്‍ക്ക് നിരോധനം ബാധകമായിരുന്നു. ബി.എസ്-6 ഡീസല്‍ വാഹനങ്ങള്‍ നിരത്തുകളില്‍ അനുവദിച്ചിരുന്നു. സി.എന്‍.ജിയില്‍ ഓടുന്ന വാഹനങ്ങളെയും അവശ്യ സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും ഈ നിരോധനം ബാധകമാകില്ലെന്നാണ് വിലയിരുത്തലുകള്‍. അതിര്‍ത്തി കടന്ന് എത്തുന്ന വാഹനങ്ങള്‍ക്കും ഇത് ബാധകമായിരുന്നു.
https://youtu.be/JPhCFKSygCg