അഹമ്മദാബാദ്: ബി.ജെ.പി. ചരിത്രം വിജയം കുറിച്ച് ഏഴാം തവണയും അധികാരമേല്‍ക്കുന്ന ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഡിസംബര്‍ 12നാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
https://youtu.be/JPhCFKSygCg
റെക്കോര്‍ഡ് നേട്ടവുമായി ബിജെപി 182 സീറ്റില്‍ 158ലും വ്യക്തമായ ലീഡ് നേടി വോട്ടെണ്ണലിന്റെ അവസാന മിനിറ്റുകളിലേക്ക് നീങ്ങുകയാണ്. 13 ശതമാനം വോട്ടും 5 സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടി സാന്നിധ്യമറിയിച്ച ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി. വോട്ട് ശതമാനത്തിലും സീറ്റെണ്ണത്തിലും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് 16 സീറ്റില്‍ ഒതുങ്ങി.