Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

News Bureau by News Bureau
Dec 8, 2022, 02:00 pm IST
in News, Kerala
Share on FacebookShare on TwitterTelegram

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. റോജി എം ജോണിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പശ്ചാത്തല സൗകര്യ വികസനത്തിലെ ഒരു വലിയ കുതിച്ചുചാട്ടമായാണ് ഇത് വിഭാവനം ചെയ്യുന്നത്. സമ്പദ് വ്യവസ്ഥയ്ക്കും വ്യാവസായിക അന്തരീക്ഷത്തിനും സാമൂഹിക വളർച്ചയ്ക്കും ഇതിന്‍റെ സംഭാവന ചെറുതല്ല.

പദ്ധതി മരവിപ്പിച്ചു എന്നത് വസ്തുതാപരമായി തെറ്റാണ്. പദ്ധതിയുടെ ഡിപിആർ അനുമതിക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഡിപിആർ റെയിൽവേ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണെന്നും പിണറായി വിജയൻ പറഞ്ഞു. പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.

റെയിൽവേ, ധനകാര്യ മന്ത്രാലയങ്ങളുടെ വിജ്ഞാപനങ്ങളും സർക്കുലറുകളും അനുസരിച്ച് നിക്ഷേപത്തിന് മുമ്പുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജിയോടെക്നിക്കൽ പഠനം, ഹൈഡ്രൗളിക്കൽ പഠനം, സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനം തുടങ്ങിയവ ഇതുമായി ബന്ധപ്പെട്ട് നടന്നുവരികയാണ്.

https://youtu.be/ztLHwz3oaNI

ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ കാലതാമസം കൂടാതെ വിതരണം ചെയ്യുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യാഘാത പഠനത്തിന്‍റെ ഭാഗമായി അടയാളപ്പെടുത്തിയ ഭൂമി വിൽപ്പനയ്ക്ക് നിലവിൽ നിയമപരമായ തടസ്സമില്ല. ഭൂമി ഏറ്റെടുക്കലിന്‍റെ അടിസ്ഥാനമായ 2013 ലെ എൽ.എ.ആർ.ആർ ആക്ടിലെ സെക്ഷൻ 11 (1) പ്രകാരം വിജ്ഞാപനം പുറപ്പെടുവി ച്ചതിന് ശേഷം മാത്രമേ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരികയുള്ളു.

ഈ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാൽ, നിലവിൽ വിൽക്കാൻ കഴിയും. ഭൂമി പണയപ്പെടുത്തി വായ്പയെടുക്കുന്നതിന് തടസ്സമുണ്ടാകേണ്ടതില്ല. ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കാനും പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ദുർബലപ്പെടു ത്താനുമാണ് ചില വാര്‍ത്താനിര്‍മ്മിതികളിലൂടെ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: Silver Line projectChief Minister Pinarayi Vijayan
ShareSendTweetShare

Related Posts

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Discussion about this post

Latest News

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies