നടൻ നിരഞ്ജ് മണിയൻ പിള്ള വിവാഹിതനായി. മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജും പാലിയം കൊട്ടാര കുടുംബാംഗവുമായ നിരഞ്ജനയും ഇന്ന് രാവിലെ 9.30 നാണ് വിവാഹം കഴിച്ചത്.
പാലിയം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ഞൻ, നിർമ്മാതാവ് സുരേഷ് കുമാർ, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകൻ സേതു തുടങ്ങിയവർ പങ്കെടുത്തു. മമ്മൂട്ടിയും ഭാര്യ സുൽ ഫിത്തും ചടങ്ങിലുടനീളം സജീവമായി പങ്കെടുത്തിരുന്നു.
മണിയൻപിള്ള രാജുവിന്റെയും ഭാര്യ ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നിരഞ്ജ് പിന്നീട് ഡ്രാമ, സകലകലാശാല, ബോബി, ഫൈനൽസ്, സൂത്രക്കാരൻ, ഒരു താത്വിക അവലോകനം, വിവാഹ ആവാഹനം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകൾ നിരഞ്ജന ഫാഷൻ ഡിസൈനിംഗ് ബിരുദധാരിയാണ്. ഡിസംബർ 10ന് തിരുവനന്തപുരത്ത് വച്ചാണ് വിവാഹ റിസപ്ഷൻ നടക്കുക.
https://youtu.be/ztLHwz3oaNI
Discussion about this post