ഡല്‍ഹി: ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി അധികാരത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ടീം ഗുജറാത്തിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി ആര്‍ പാട്ടീലിനെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനേയും വിളിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.
അതേസമയം, വൈകുന്നേരം 6 മണിക്ക് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് അഭിസംബോധന ചെയ്യുമെന്നാണ് വിവരം.പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റില്‍ 152 ലും വ്യക്തമായ ലീഡ് നേടി.
ആം ആദ്മി പാര്‍ട്ടി 13 ശതമാനം വോട്ടും 6 സീറ്റുകളും നേടിയെങ്കിലും ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നു. വോട്ട് ശതമാനത്തിലും സീറ്റെണ്ണത്തിലും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് 20 സീറ്റില്‍ ഒതുങ്ങി.
2017 ല്‍ 77 സീറ്റ് നേടിയെങ്കിലും ഇത്തവണ അതിന് അടുത്തെത്താന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം വലിയ തോതില്‍ ബാധിച്ചത് കോണ്‍ഗ്രസിനെയാണ്.ഗുജറാത്തില്‍ ബിജെപിക്ക് വെല്ലുവിളിയാകാന്‍ പോലും കോണ്‍ഗ്രസിനോ ആംആദ്മി പാര്‍ട്ടിക്കോ സാധിച്ചിട്ടില്ല.