അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പി. കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങി അധികാര തുടര്‍ച്ച ഉറപ്പാക്കുകയാണ്. ഗുജറാത്തിലെ പാലം തകര്‍ന്ന് 135 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബിയിലെ ഫലം ഏവരും ഉറ്റുനോക്കുന്നതുമാണ്. എന്നാല്‍ മോര്‍ബിയിലെ എല്ലാ സീറ്റുകളിലും ബി.ജെ.പി. ലീഡ് ചെയ്യുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
https://youtu.be/PrUtNEx5ekA
മോര്‍ബി സീറ്റില്‍ 481, തങ്കര സീറ്റില്‍ 76, വാങ്കാനര്‍ സീറ്റില്‍ 3310 വോട്ടുകള്‍ക്ക് ബിജെപി മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മോര്‍ബിയിലെ ഈ സീറ്റുകളില്‍ ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്.
ഒക്ടോബര്‍ 30ന് ഗുജറാത്തിലെ മോര്‍ബിയില്‍ നടന്ന അപകടത്തില്‍ 135 പേരാണ് മരിച്ചത്. അഞ്ച് ദിവസത്തോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ നദിയില്‍ നിന്നും പുറത്തെടുത്തത്.
Discussion about this post