ഷിംല: കനത്ത പോരാട്ടം നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ സ്വതന്ത്രരെ ഒപ്പം നിര്‍ത്തി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കവുമായി ബിജെപി. ദേവേന്ദ്ര ഫഡ്‌നാവിസ് സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി.
വോട്ടെണ്ണല്‍ നാല് മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് 38 സീറ്റിലും ബിജെപി 27 സീറ്റിലും മുന്നില്‍ നില്‍ക്കുകയാണ്. ഹിമാചലില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഇന്ത്യ ടുഡേ പ്രവചിച്ചിരുന്നു.
https://youtu.be/PrUtNEx5ekA
42 സീറ്റുകള്‍ വരെ ബിജെപി നേടിയേക്കാമെന്ന് മറ്റുള്ളവര്‍ പ്രവചിക്കുമ്പോള്‍ ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ കോണ്‍ഗ്രസ് 40 സീറ്റുവരെ നേടി ഹിമാചലില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രവചിച്ചത്. 8 സീറ്റുകള്‍ വരെ മറ്റ് പാര്‍ട്ടികളോ സ്വതന്ത്രരോ നേടിയേക്കാമെന്നും പ്രവചനമുണ്ടായിരുന്നു.