ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിയുടെ സ്വകാര്യ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരികകക്കുന്നു. ന്യൂനപക്ഷകാര്യ മന്ത്രി സാലിഹ് മുഹമ്മദിന്റെ വീഡിയോയാണ് പുറത്തായത്. ഇദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബി.ജെ.പിയുമെത്തി.
https://youtu.be/PrUtNEx5ekA
മന്ത്രിയും ഒരു സ്ത്രീയും അടിവസ്ത്രം മാത്രം ധരിച്ച് സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇവരുടെ സംഭാഷണം കേള്‍ക്കാന്‍ കഴിയുന്നില്ല. സംഭവത്തില്‍ മന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.
മന്ത്രിയെ പിരിച്ചുവിടാന്‍ ഗെലോട്ട് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി പറഞ്ഞു.മന്ത്രിയുടെ വീഡിയോ ആദ്യമായല്ല പുറത്താകുന്നതെന്നും മന്ത്രി സാലിഹ് മുഹമ്മദിനെ പിരിച്ചു വിടണമെന്നും മന്ത്രിയെ സംരക്ഷിക്കരുതെന്നും രാജസ്ഥാന്‍ ബിജെപി രാജസ്ഥാന്‍ ട്വീറ്റ് ചെയ്തു.