കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. മലപ്പുറം സ്വദേശി ബിജു പി.ചെറുമകൻ, ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവരാണ് ഹർജിക്കാർ. രാജി പ്രശ്നം പരിഹരിക്കുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എം.എൽ.എയെ തൽസ്ഥാനത്ത് നിന്ന് അയോഗ്യനാക്കാൻ ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അതേസമയം ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് പോലീസ്. സജി ചെറിയാൻ ഭരണഘടനയെ അപമാനിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അന്വേഷണം അവസാനിക്കുന്നത്.
കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയിലാണ് തിരുവല്ല കോടതി കീഴ്വായ്പൂർ പോലീസിന് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്. ആറ് മാസത്തെ അന്വേഷണത്തിനിടെ സജി ചെറിയാന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരൻ.
https://youtu.be/ztLHwz3oaNI
Discussion about this post