ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടണ്ണെല്‍ പുരോഗമിക്കവെ വിജയിക്കുന്ന സ്ഥാനാര്‍ഥികള്‍ കൂറുമാറുന്നത് തടയാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ്. എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം. ബി.ജെ.പിയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചനകള്‍ ഫലത്തില്‍ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കം. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കുമാണ് ഹൈക്കമാന്‍ഡ് ചുമതല നല്‍കിയിരിക്കുന്നത്. ഓപ്പറേഷന്‍ താമര തടയുന്നതിന്റെ ഭാഗമായാണ് നടപടി.
സംസ്ഥാനത്ത് പ്രചാരണ ചുമതലയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധി നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ഇന്ന് തന്നെ അവര്‍ ഷിംലയിലേക്ക് എത്തിയേക്കും.
https://youtu.be/ztLHwz3oaNI
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിച്ച് പോരാട്ടമാണ് തുടരുന്നത്. കേവല ഭൂരിപക്ഷമായ 35 സീറ്റുകള്‍ കടക്കുന്നവര്‍ക്ക് സംസ്ഥാനത്ത് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കും. കോണ്‍ഗ്രസ് 35 സീറ്റുകളിലും ബി.ജെ.പി. 30 സീറ്റുകളിലുമാണ് നിലവില്‍ മുന്നേറുന്നത്. മറ്റുള്ളവര്‍ മൂന്നിടത്തും ലീഡിലാണ്. തൂക്കുസഭയ്ക്കുള്ള സാഹചര്യമാണ് ഉണ്ടാവുന്നതെങ്കില്‍ സ്വന്തത്രരുടേയും വിമതരുടേയും നിലപാട് നിര്‍ണ്ണായകമാവും.
Discussion about this post