ഗവര്‍ണറുടെ പുറത്താക്കല്‍ നടപടി; കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളുടെ ഹര്‍ജി ഹൈക്കോടതിയില്‍

ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണ് എന്നാണ് ഹര്‍ജിക്കാരുടെ വാദം

കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുറത്താക്കല്‍ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണ് എന്നാണ് ഹര്‍ജിക്കാരുടെ വാദം.

https://youtu.be/PrUtNEx5ekA

15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി അംഗീകരിക്കാത്തത് നിയമ വിരുദ്ധം ആണെന്നും സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച നോട്ടിഫിക്കേഷന്‍ പിന്‍വലിക്കാന്‍ മുന്‍ വിസി മഹാദേവന്‍ പിള്ള ആവശ്യപ്പെട്ടത് പ്രകടമായ അധിക്ഷേപമാണെന്നും ഗവര്‍ണ്ണര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേ സമയം രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ചാന്‍സലറുടെ തീരുമാനം റദ്ദാക്കുകയാണെങ്കില്‍ സെനറ്റ് നോമിനിയെ നിര്‍ദേശിക്കുമോയെന്ന് കോടതി ചോദിച്ചിരുന്നു.

Exit mobile version