ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദി ഇയറായി സെലന്‍സ്‌കി

ഈ വര്‍ഷത്തെ ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദ ഇയറായി യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയെ തെരഞ്ഞെടുത്തു. റഷ്യയ്‌ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ നയിച്ചതിനാണ് സെലന്‍സ്‌കിയെ തേടി നേട്ടമെത്തുന്നത്. റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടുള്ള യുക്രൈനിലെ ജനങ്ങളുടെ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയതിനാണ് അംഗീകാരം. ഒരു ടെലിവിഷന്‍ ഹാസ്യനടന്‍ എന്ന നിലയില്‍ നിന്ന് രാജ്യത്തിന്റെ പ്രസിഡന്റായും പിന്നീട് ആഗോള നേതാവെന്ന നിലയിലേക്കുള്ള അംഗീകാരത്തിന്റേയും ചവിട്ടുപടിയായാണ് അംഗീകാരത്തെ ലോകം വിലയിരുത്തുന്നത്.

ഫെബ്രുവരിയില്‍ യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സെലന്‍സ്‌കി രാജ്യത്തിന്റെ പ്രതിരോധമെന്ന നിലയിലേക്ക് അറിയപ്പെട്ട് തുടങ്ങിയത്. സ്വേച്ഛാധിപത്യത്തില്‍ നിന്ന് സ്വാതന്ത്ര്യം തേടുന്ന സമാധാനപ്രേമികളായ ഒരു ജനതയുടെ പോരാട്ടമായി യുക്രൈന്റെ ചെറുത്തുനില്‍പിനെ ലോകം കണ്ടത്. റഷ്യ പെട്ടന്ന് തന്നെ യുക്രൈനെ കീഴടക്കുമെന്നും കീവിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും കരുതിയ എല്ലാവരേയും അമ്പരപ്പിച്ചാണ് യുക്രൈന്‍ മാസങ്ങള്‍ ചെറുത്ത് നിന്നതും ഇടയ്ക്ക് റഷ്യന്‍ സേനയെ പല മേഖലയില്‍ നിന്ന് തിരികെ തുരത്തിയതും. യുക്രൈനിലെ നേതാക്കള്‍ സുരക്ഷാ താവളങ്ങളിലേക്ക് ഒളിക്കുമെന്ന് കരുതിയ ഇടത്ത് സെലന്‍സ്‌കി ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങി വന്ന് പോരാട്ടത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്നു.

 

Exit mobile version