തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതി പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുക്കിയ ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ഭരണാനുമതി തുകയായ 123 കോടി രൂപയ്ക്ക് പുറമെ ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ 8 കോടി രൂപ ഉള്‍പ്പെടെ 131 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കും.
കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി വില്ലേജിലെ 1.4318 ഹെക്ടര്‍ റവന്യൂ ഭൂമിയുടെ ഉടമസ്ഥാവകാശം വടക്കാഞ്ചേരി-തൃശൂര്‍ സെക്ഷനില്‍ ദേശീയപാത വികസനം മൂലം നഷ്ടപ്പെട്ട വനഭൂമിക്ക് പകരമായി വനം വകുപ്പിന് കൈമാറാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Discussion about this post