ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന്റെ ഫോണ്‍ പരിശോധിച്ച പൊലീസ് ഞെട്ടി; 30ഓളം സ്ത്രീകളുമായുള്ള ലൈംഗിക ബന്ധ വീഡിയോ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷിന്റെ ഫോണില്‍ 30ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളുമെന്ന് പൊലീസ്. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്.

മുപ്പതോളം സ്ത്രീകളുമായി ഇയാള്‍ ലൈംഗിക ബന്ധം പുലര്‍ത്തിയ വീഡിയോയും ചിത്രങ്ങളുമാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. ഇപ്പോള്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോയും ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. വിവാഹിതരും അല്ലാത്തവരുമായ യുവതികളെയാണ് ഇയാള്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതെന്ന് പൊലീസ് പറഞ്ഞു.

 

Exit mobile version