തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ തുറമുഖ കവാടത്തിലെ സമരപന്തല്‍ സമരസമിതി പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത ഒഴിവാക്കാനായാണ് പകല്‍ തന്നെ സമരപന്തല്‍ പൊളിച്ചുനീക്കിയത്. ഇതോടെ പൊലീസ് ബാരിക്കേഡുകളും നീക്കി. 113 ദിവസമാണ് തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്തത്.
113 ദിവസം നീണ്ട ഉപരോധ സമരത്തിനൊടുവിലാണ് മുല്ലൂര്‍ തുറമുഖ കവാടത്തിലെ സമരപ്പന്തല്‍ പൊളിച്ചു നീക്കിയത്. ഇതിന് ശേഷമാകും തുറമുഖ നിര്‍മാണസാമഗ്രികള്‍ വിഴിഞ്ഞത്തേക്ക് എത്തിക്കുക. നാളെ തുറമുഖം നിര്‍മാണം വീണ്ടും തുടങ്ങും. പണി മുടങ്ങിയ ദിവസങ്ങള്‍ കണക്കിലെടുത്ത് ഇരട്ടി വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.
നിര്‍മ്മാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കൊല്ലത്തും തിരുവനന്തപുരത്തിന്റെ തീരത്തുമായുള്ള ബാര്‍ജുകള്‍ വിഴിഞ്ഞത്തേക്ക് എത്തിക്കും. പുലിമുട്ട് നിര്‍മാണത്തിനായി സാധാരണ പ്രതിദിനം 15000 ടണ്‍ കല്ലിടുന്നിടതിന് പകരം 30,000 ടണ്‍ കല്ലിടാണ് ധാരണ. സമരം മൂലമുണ്ടായ 226 കോടി രൂപയുടെ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയേക്കും എന്നാണ് വിവരം.