ഡല്‍ഹി കോര്‍പറേഷനിലേക്ക് ആദ്യ ട്രാന്‍സ്‌ജെന്‍ഡറുമായി എഎപി; ചരിത്രമെഴുതി ബോബി കിന്നര്‍

ഡല്‍ഹി: മുപ്പത്തിയെട്ടു വയസ്സുള്ള ബോബി കിന്നര്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ചരിത്ര വിജയത്തോടൊപ്പം മറ്റൊരു ചരിത്രവും സൃഷ്ടിച്ചു. സുല്‍ത്താന്‍പുരിയില്‍ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ബോബി കിന്നര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വരുണ ധാക്കയെ 6714 വോട്ടുകള്‍ക്കാണ് ബോബി പരാജയപ്പെടുത്തിയത്. 2017 ലെ തിരഞ്ഞെടുപ്പില്‍ ബോബി കിന്നര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഭിന്നശേഷിക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ബോബി ഇത്തവണ എഎപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചു. ഈ വിജയം തനിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും അഴിമതി രഹിത രാജ്യത്തിനായി പ്രവര്‍ത്തിക്കുമെന്നും ബോബി പറഞ്ഞു.

 

Exit mobile version