എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് ടെര്‍മിനല്‍ മാറ്റം

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് ടെര്‍മിനല്‍ മാറ്റം. ഡിസംബര്‍ 12 തിങ്കളാഴ്ച മുതല്‍ സര്‍വീസുകള്‍ രണ്ടാം ടെര്‍മിനലിലേക്ക് മാറ്റുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഉച്ചയ്ക്ക് 12 മണി മുതല്‍ ടെര്‍മിനല്‍ മാറ്റം പ്രാബല്യത്തില്‍ വരും.

റിയാദ് വിമാനത്താവളത്തില്‍ പുതിയ രണ്ട് ടെര്‍മിനലുകള്‍ കൂടി തുറന്നതോടെ നടപ്പാക്കുന്ന ടെര്‍മിനല്‍ മാറ്റങ്ങളുടെ ഭാഗമായാണ് ഇത്. ഡിസംബര്‍ 12 തിങ്കളാഴ്ച റിയാദില്‍ നിന്നുള്ള എഐ 921 മുംബൈ – ഡല്‍ഹി സര്‍വീസുകള്‍ രണ്ടാം ടെര്‍മിനലില്‍ നിന്നും, റിയാദില്‍ നിന്നുള്ള എഐ 941 ഹൈദരാബാദ് – മുംബൈ സര്‍വീസ് ഒന്നാം ടെര്‍മിനലില്‍ നിന്നുമായിരിക്കും പുറുപ്പെടുകയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

 

Exit mobile version