ഗവര്‍ണറെ തിരിച്ചുവിളിക്കണം; ലോക്‌സഭയില്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അടിയന്തരപ്രമേയ നോട്ടീസ്

പരസ്യമായ രാഷ്ട്രീയപ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അടിയന്തരപ്രമേയ നോട്ടീസ്. കേന്ദ്രം ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് എ.എം.ആരിഫ് എം.പി. സഭയില്‍ ആവശ്യപ്പെട്ടു. ഗവര്‍ണറുടേത് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണെന്ന് അടിയന്തരപ്രമേയ നോട്ടിസില്‍ പറയുന്നു. പരസ്യമായ രാഷ്ട്രീയപ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്.

https://youtu.be/ztLHwz3oaNI

സംസ്ഥാന സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിക്കുകയാണ്. കേരളത്തിലെ ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തകര്‍ക്കുകയാണെന്നും അടിയന്തര പ്രമേയ നോട്ടിസില്‍ പറയുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിലക്കയറ്റം, തൊഴിലില്ലായ്മ, ഗവര്‍ണരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം എന്നീ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വിദേശനയം സംബന്ധിച്ച് ഇന്ന് ഇരുസഭകളിലും പ്രസ്താവന നടത്തും.

Exit mobile version