നരബലി തുടര്‍ക്കഥയാകുന്നു; ഉത്തര്‍പ്രദേശില്‍ മൂന്ന് വയസ്സുകാരന്റെ തലയും കയ്യും കാലും മുറിച്ചുമാറ്റി

ഒക്ടോബര്‍ 30നാണ് കുട്ടിയെ കാണാതാകുന്നത്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാണാതായ 3 വയസ്സുള്ള കുട്ടിയുടെ മൃതദേഹം തലയും കയ്യും കാലും മുറിച്ചുമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തി. നരബലിയുടെ ഭാഗമായി കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 30നാണ് കുട്ടിയെ കാണാതാകുന്നത്.

https://youtu.be/ztLHwz3oaNI

ഡല്‍ഹിയിലെ പ്രീത് വിഹാറിലുള്ള വീട്ടില്‍ നിന്നും മുന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്വേഷണം പുരോഗമിക്കുമ്പോഴാണ് മീററ്റിലെ വയലില്‍നിന്നും തലയില്ലാത്ത നിലയില്‍ കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കാണാതായപ്പോള്‍ കുട്ടി ധരിച്ചിരുന്ന വസ്ത്രം നോക്കി മൃതദേഹം തിരിച്ചറിഞ്ഞു. കുട്ടിയുടെ തല പിന്നീട് കണ്ടെത്തി. സംഭവത്തില്‍ 16 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മീററ്റിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ അമൃത ഗുഗുലോത് അറിയിച്ചു.

Exit mobile version