കുവൈറ്റ്: കുവൈറ്റിൽ ഉപഭോക്താക്കളിൽ നിന്ന് ഇ-പേയ്മെന്‍റുകൾക്കായി ഇലക്ട്രോണിക് ബിൽ ഫീസ് ഈടാക്കുന്നത് സെൻട്രൽ ബാങ്ക് നിരോധിച്ചു. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി.
എല്ലാ ഇലക്ട്രോണിക് പേയ്മെന്‍റ് സേവനങ്ങൾക്കും ഉപഭോക്താക്കളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കുന്നതിൽ നിന്ന് കമ്പനികളെയും സേവന ദാതാക്കളെയും വിലക്കിയിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നു.
ഇലക്ട്രോണിക് പേയ്മെന്‍റ് ബിസിനസ്സ് ആക്ടിവിറ്റിയിലെ എല്ലാ പ്രാക്ടീഷണർമാരും അന്തിമ ഉപയോക്താക്കളിൽ നിന്ന് ഫീസോ കമ്മീഷനുകളോ ഈടാക്കരുതെന്നാണ് പുതിയ വ്യവസ്ഥ.
https://youtu.be/DnkyFjdb3kM
Discussion about this post