കലയ്ക്കും കലാകാരന്മാര്‍ക്കും സ്വതന്ത്രമായ പ്രവര്‍ത്തനം നിഷേധിക്കുന്ന ഇറാനില്‍ നിന്നും എത്തുന്ന ലൈലാസ് ബ്രദേഴ്‌സ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍. ഇറാന്റെ നിരോധനം മറികടന്ന് കാനില്‍ പ്രദര്‍ശിപ്പിച്ച് ഫിപ്രസി, സിറ്റിസണ്‍ഷിപ്പ് പുരസ്‌കാരങ്ങള്‍ നേടിയാണ് ലൈലാസ് ബ്രദേഴ്‌സ് എത്തുന്നത്. സയിദ് റൂസ്തായി സംവിധാനം ചെയ്ത ചിത്രം ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയാണ് ചര്‍ച്ച ചെയ്യുന്നത്. സ്വന്തം കുടുംബത്തിനായി ജീവിതം മാറ്റി വച്ച നാല്‍പ്പതുകാരിയുടെ അതിജീവനത്തിന്റെ കഥയിലൂടെ രാജ്യം കടന്നു പോകുന്ന വലിയ പ്രതിസന്ധി വരച്ചു കാട്ടുന്നു ലൈലാസ് ബ്രദേഴ്‌സ്. ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയില്‍ നടക്കാന്‍ പോകുന്നത്.
https://youtube.com/shorts/p_6QZpVuSfQ?feature=share