ഐഎംഡിബിയുടെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യന്‍ താരമായി ധനുഷ്

ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്(ഐഎംഡിബി) ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടിക പുറത്തിറക്കി. 2022 ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ താരമായി ധനുഷിനെ ഐഎംഡിബി തിരഞ്ഞെടുത്തു. 2022 ല്‍ റുസ്സോ ബ്രദേഴ്‌സിന്റെ ഹോളിവുഡ് ചിത്രമായ ദി ഗ്രേ മാന്‍ എന്ന ചിത്രത്തിലടക്കം ധനുഷ് അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടി ആലിയ ഭട്ടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

‘ദി ഗ്രേ മാന്‍’ കൂടാതെ ധനുഷിന്റെ ‘മാരന്‍’, ‘തിരുച്ചിത്രമ്പലം’, ‘നാനേ വരുവെന്‍’ എന്നീ ചിത്രങ്ങളും 2022 ല്‍ പുറത്തിറങ്ങിയിരുന്നു. ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ച ഐശ്വര്യ റായ് ഐഎംഡിബിയുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. രാം ചരണാണ് പട്ടികയില്‍ നാലാമത്. എസ് എസ് രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലൂടെ രാം ചരണ്‍ ജനപ്രീതി നേടി.

 

Exit mobile version