ആസിഫ് അലിക്ക് സര്‍പ്രൈസ് സമ്മാനവുമായി മമ്മൂട്ടി

ആസിഫ് അലിക്ക് സര്‍പ്രൈസായി വിജയാഘോഷ ചടങ്ങില്‍ മമ്മൂട്ടി റോളക്‌സ് വാച്ചാണ് സമ്മാനിച്ചത്. ‘വിക്രം’ വന്‍ വിജയമായപ്പോള്‍ കമല്‍ഹാസന്‍ സൂര്യക്ക് റോളക്‌സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോയെന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെ കുറിച്ച് സൂചന നല്‍കിയത്. ആസിഫ് അലിക്ക് പണമൊന്നും കൊടുത്തില്ല.

റോളക്‌സ് വാച്ച് വാങ്ങിച്ചു തരുമോ എന്ന് ആസിഫ് അലി ചോദിച്ചിരുന്നുവെന്നും പറഞ്ഞായിരുന്നു സര്‍പ്രൈസായി മമ്മൂട്ടി സമ്മാനം നല്‍കിയത്. ആസിഫ് അലിക്ക് അപ്രതീക്ഷിതമായിരുന്നു അത്. എന്തെങ്കിലും പറയൂ എന്ന് അവതാരക അഭ്യര്‍ഥിച്ചപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുക മാത്രം ചെയ്ത് ആസിഫ് അലി സ്റ്റേജ് വിട്ടിറങ്ങുകയായിരുന്നു. കണ്ണുകള്‍ കൊണ്ട് മാത്രം അഭിനയിച്ച ആസിഫ് അലിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് വലിയ അംഗീകാരമാണെന്നും നേരത്തെ മമ്മൂട്ടി പറഞ്ഞിരുന്നു.

 

Exit mobile version