കണ്ണീരോടെ ജപ്പാന്‍, ക്വാര്‍ട്ടറിലെത്തി ക്രൊയേഷ്യ

ദോഹ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ മറികടന്ന് ക്രൊയേഷ്യ ക്വാര്‍ട്ടറിലെത്തി. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയായ മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ക്രൊയേഷ്യയുടെ ജയം. ഷൂട്ടൗട്ടില്‍ ജപ്പാന്റെ ആദ്യ കിക്കെടുത്ത മയാ യോഷിധക്കും ടാകുമ അസാനോക്കും പിഴച്ചപ്പോള്‍ ക്രൊയേഷ്യയുടെ മരിയോ പസിലിച്ചും മാര്‍ക്കോ ലിവാജയും കിക്കുകള്‍ ഗോളാക്കി.

ജപ്പാന്റെ മൂന്നാം കിക്കെടുത്ത കൗറു മിടോമ ഗോളാക്കി ജപ്പാന് ആശ്വസിക്കാന്‍ വക നല്‍കി. ക്രൊയേഷ്യയുടെ മൂന്നാം കിക്കെടുത്ത മാഴ്‌സലോ ബ്രോവിച്ചും പിഴവേതുമില്ലാതെ ഗോള്‍ നേടി. ജപ്പാന്റെ നാലാം കിക്കെടുത്ത ടാകുമി മിമിനോക്ക് പിഴച്ചപ്പോള്‍ ക്രോയേഷ്യയുടെ നാലാം കിക്കും ഗോളാക്കി നിക്കോള വാല്‍സിച്ച് ക്രൊയേഷ്യയെ ക്വാര്‍ട്ടറിലെത്തിച്ചു.

Exit mobile version