കീവ്: റഷ്യന്‍ അധീനതയിലുള്ള പ്രദേശത്തെ റഷ്യന്‍ സൈനിക താവളത്തിനുനേര്‍ക്കു യുക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണം. പിന്നാലെ വന്‍തോതില്‍ മിസൈല്‍ ആക്രമണം അഴിച്ചുവിട്ട് റഷ്യ തിരിച്ചടിച്ചു. ഇതില്‍ നിരവധി യുക്രെയ്ന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു.
https://youtu.be/81Kaue2dHaI
70ല്‍ 60 മിസൈലുകളും തകര്‍ത്തുവെന്ന് യുക്രെയ്ന്‍ വ്യോമ സേന അറിയിച്ചു. പിന്നാലെതന്നെ വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു. തകര്‍ത്ത ഓരോ മിസൈലും ഭീകരവാദത്തെ തകര്‍ക്കാന്‍ കഴിയുമെന്നതിന്റെ പ്രതികരണമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
കാസ്പിയന്‍ കടലിലെ കപ്പലുകളില്‍നിന്നും റോസ്‌തോവ് മേഖലയില്‍നിന്നും 38 ക്രൂസ് മിസൈലുകളും റഷ്യയുടെ കരിങ്കടല്‍ സേനയില്‍ നിന്ന് 22 കലിബര്‍ ക്രൂസ് മിസൈലുകളുമാണു വിക്ഷേപിച്ചതെന്ന് യുക്രെയ്ന്‍ പറയുന്നു. ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങളും യുദ്ധ വിമാനങ്ങളും ഗൈഡഡ് മിസൈലുകളും ഇതില്‍ ഉള്‍പ്പെടുന്നു.