കുന്നംകുളം: മകള്‍ക്ക് മുന്‍പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. മദ്യപിച്ചെത്തി നഗ്‌നത പ്രദര്‍ശനം നടത്തുകയും മര്‍ദ്ദിക്കുകയും നിത്യസംഭവമായതോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://youtu.be/81Kaue2dHaI
കഴിഞ്ഞ മുപ്പതാം തീയതി പെണ്‍കുട്ടി കിടക്കുന്ന റൂമിലെത്തി പിതാവ് നഗ്‌നത പ്രദര്‍ശനം നടത്തി. നാലാം തീയതി മദ്യപിച്ചെത്തി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ദിവസവും മദ്യപിച്ചെത്തി അമ്മയെയും പെണ്‍കുട്ടിയെയും മര്‍ദ്ദിക്കാറുണ്ടെന്നും ആയുധങ്ങള്‍ കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി.