ഇംഗ്ലീഷ് പടയ്ക്ക് ത്രസിപ്പിക്കും വിജയം; സെനഗലിനെ തകര്‍ത്തത് 3-0 ന്

ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ ഫ്രാൻസ്

ദോഹ: ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് അല്‍ ബയാത്ത് സ്റ്റേഡിയത്തിലെ പുല്‍മെതാനത്ത് ഇറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് ത്രസിപ്പിക്കും വിജയം. ആഫ്രിക്കന്‍ ശക്തികളായ സെനഗലിനെ 3-0 ന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് പ്രക്വാര്‍ട്ടര്‍ മത്സരത്തില്‍ വിജയകൊടിപാറിച്ച് ക്വാര്‍ട്ടറിലേക്ക് കടന്നത്. ക്യാപ്റ്റന്‍ ഹാരി കെയിന്‍ മുന്നില്‍ നിന്നും മത്സരം നയിച്ചപ്പോള്‍ മുന്നേറ്റനിരയ്‌ക്കൊപ്പം മധ്യ-പ്രതിരോധ നിരകള്‍ നടത്തിയ മികച്ച കളിവൈഭവത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ സെനഗല്‍ ടീമിനെ വിറപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ 25-ാം മിനിട്ടുവരെ ആക്രമിച്ചു കളിച്ച കലിഡു കുലിബാലിയുടെ നേതൃത്വത്തിലുള്ള സെനഗള്‍ ടീം അക്ഷരാര്‍ത്ഥത്തില്‍ ഇംഗ്ലീഷ് പടയെ വിറപ്പുക്കുന്ന പ്രകടനമാണ് ആദ്യം പുറത്തെടുത്തത്. പിന്നീട് അങ്ങോട്ട് സിസെയുടെ സെനഗല്‍ ടീമിന്റെ എല്ലാ കണക്ക്ക്കൂട്ടലും തെറ്റിച്ചു കൊണ്ട് ഇംഗ്ലീഷ് പടയുടെ മാസ്മരിക്ക പ്രകടനമായിരുന്നു അല്‍ബയത്ത് സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞ ആരാധക കൂട്ടത്തിന് കാണാന്‍ സാധിച്ചത്. ജയത്തടെ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ച ഇംഗ്ലണ്ട് അവിടെ ഫ്രാന്‍സിനെ നേരിടും.

മികച്ച അറ്റാക്കിങിനൊപ്പം സെനഗല്‍ ക്യാപ്റ്റന്‍ ഉള്‍പ്പടെ മൂന്നു പേര്‍ ഉള്‍പ്പെട്ട പ്രതിരോധ നിര ഇംഗ്ളണ്ടിന്റെ മുന്നേറ്റങ്ങളെ തടഞ്ഞുകൊണ്ടിരുന്നു. 22-ാം മിനിട്ടിലും 31-ാം മിനട്ടിലും മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ സെനഗലിനു സാധിച്ചെങ്കിലും ഇംഗ്ലീഷ് ഗോള്‍ വല ചലിപ്പിക്കാന്‍ അവര്‍ക്കായില്ല. കളിയുടെ 38-ാം മിനിറ്റില്‍ ഇംഗ്ലീഷ് മധ്യനിരക്കാരന്‍ ജോര്‍ദ്ധാന്‍ ഹെന്‍ഡേഴ്‌സനിലൂടെ സെനഗല്‍ കെട്ടിയുയര്‍ത്തിയ പ്രതിരോധകോട്ട തകര്‍ത്തുകൊണ്ട് ഒരു ഉഗ്രന്‍ ഗോളിന്റെ പിറവിയാണ് അല്‍ബയാത്ത് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ജൂഡ് ബെല്ലിങ്ങാമിന് നല്‍കിയ ലോങ് പാസില്‍ നിന്നായിരുന്നു ഗോളിന്റെ തുടക്കമുന്നേറ്റം. സെനഗല്‍ പ്രതിരോധത്തെ വെട്ടിച്ചുകൊണ്ട് ബല്ലിങ്ങാമിന്റെ നല്‍കിയ കട്ട്ബാക്ക് ബോള്‍ ഹെന്‍ഡേഴ്‌സന്‍ ഒരു സങ്കോചവുമില്ലാതെ ഗോള്‍ ആക്കുകയായിരുന്നു. പിന്നീട് സെനഗല്‍ താരങ്ങളെ മൈതാനത്ത് വലിയ റോള്‍ ഒന്നും എടുപ്പിക്കാതെ ഫ്രാന്‍സ് ടീം മുന്നേറ്റങ്ങള്‍ നടത്തികൊണ്ടിരുന്നു. തടുര്‍ന്ന് ആദ്യ പകുതിയുടെ അധിക സമയത്ത് രണ്ടാം ഗോളും നേടി കളിയില്‍ വ്യക്തമായ ലീഡ് നേടാന്‍ ഇംഗ്ലീഷ് പടയ്ക്കു സാധിച്ചു. ക്യാപ്റ്റന്‍ ഹാരി കെയിനായിരുന്നു ഇത്തവണ ഗോള്‍ വല ചലിപ്പിച്ചതും അതും മനോഹരമായ ഒരു നീക്കത്തിനൊടുവില്‍. മധ്യനിരക്കാരന്‍ ബെല്ലിങ്ങാമിന്റെ പന്ത് ഫില്‍ ഫോഡന്‍ അവിടെ നിന്നും ഹാരി കെയിനിനു നല്‍കിയ പന്ത് സെനഗല്‍ ഗോള്‍കീപ്പര്‍ മെന്‍ഡിയെ ഞെട്ടിച്ചുകൊണ്ട് ഒരു മനോഹര ഗോളായി മാറുകയായിരുന്നു.

ആദ്യ പകുതിയുടെ അവാസന എട്ടു മിനിട്ടില്‍ നേടിയ രണ്ടു ഗോള്‍ കരുത്തോടെ ഇംഗ്ലീഷ് ടീം രണ്ടാം പകുതിയിലും മികച്ച കളിമികവാണ് മൈതാനത്ത് പുറത്തെടുത്തത്. 57-ാം മിനിട്ടില്‍ ബുകായോ സാക അടിച്ച ഗോളോടെ കളിയില്‍ ഇംഗ്ലീഷ് ടീം അപ്രമാദിത്യ ലീഡ് നേടി. മധ്യനിരയില്‍ നിന്നും പന്തുമായി കുതിച്ചോടിയ ഫോഡന്‍, ബോക്‌സിനു പുറത്തുവച്ച് അത് ഗോള്‍മുഖത്തേക്ക് മറിച്ചു നല്‍കുകയും പോസ്റ്റിനു അടുത്തെത്തിയ ബുക്കായ സാക്ക കൃത്യമായി പന്ത് ഗോളാക്കുകയായിരുന്നു. ബുക്കായ ഖത്തര്‍ ലോകകപ്പില്‍ നേടിയ മൂന്നാം ഗോളോടെ കളി പൂര്‍ണമായും ഇംഗ്ലണ്ടിന്റെ വരുതിയിലേക്കാക്കാന്‍ അവര്‍ക്കു സാധിച്ചു. രണ്ടാം പകുതിയില്‍ കാര്യമായ മുന്നേറ്റമോ അട്ടിമറിയോ പുറത്തെടുക്കാതെ സെനഗല്‍ ടീം നിഷ്പ്രഭമായ കാഴ്ചയാണ് പിന്നീട് ദൃശ്യമായത്. സെനഗല്‍ താരങ്ങളുടെ കരുത്തെല്ലാം ചോര്‍ന്ന കളിയില്‍ 90 മിനിട്ടുകള്‍ക്കുശേഷമുള്ള അധിക സമയത്തിനുശേഷം 3-0 ന്റെ വിജയത്തോടെ ക്വാര്‍ട്ടറിലേക്ക് ഒരു ഇംഗ്ലീഷ് മാസ് പ്രവേശനം അല്‍ബയാത്ത സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.

Exit mobile version