പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; കോര്‍പ്പറേഷന് ആകെ നഷ്ടം12 കോടി 60 ലക്ഷം

പഞ്ചാബ് നാഷണല്‍ ബാങ്കിലെ 17 അക്കൗണ്ടുകളിലായി 21.29 കോടി രൂപയുടെ തിരിമറി നടന്നതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍, തട്ടിപ്പ് നടത്തിയ മാനേജര്‍ റിജിലിന്റെ അക്കൗണ്ടില്‍ ഇപ്പോഴുളളത് 1000 രൂപയില്‍ താഴെ മാത്രമെന്ന് ക്രെംബ്രാഞ്ച്. റിജില്‍ ഒറ്റയ്ക്കാണ് തട്ടിപ്പ് നടത്തിയത്. ഇയാള്‍ പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ റമ്മി കളിക്കാനും ഓഹരി വിപണിക്കും വേണ്ടിയാണെന്നും ക്രൈംബ്രാഞ്ച് എസ്പി ടി എ ആന്റണി പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ 17 അക്കൗണ്ടുകളിലായി 21.29 കോടി രൂപയുടെ തിരിമറി നടന്നതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

അയാള്‍ നടത്തിയ ക്രമക്കേടില്‍ ആകെ നഷ്ടപ്പെട്ടത് 12 കോടി 68 ലക്ഷം രൂപയാണ്. കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടപ്പെട്ടത് 10 കോടി 07 ലക്ഷം രൂപയെന്നും ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞു. 15.24 കോടി രൂപ നഷ്ടപ്പെട്ടുവെന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ബാങ്കിനെ അറിയിച്ചത്. എന്നാല്‍ 12.68 കോടി രൂപമാത്രമാണ് സ്വകാര്യ വ്യക്തികളുടേത് അടക്കം നഷ്ടപ്പെട്ടിട്ടുള്ളൂ എന്നാണ് ബാങ്ക് പറയുന്നു. കോര്‍പ്പറേഷന് ആകെ നഷ്ടമായത് 12 കോടി 60 ലക്ഷം രൂപയാണ്. ഇതില്‍ 2. 53 കോടി തിരികെ കിട്ടിയിട്ടുണ്ട്. ഇനി 10 കോടി 07 ലക്ഷം രൂപയും അതിന്റെപലിശയും മാത്രമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

Exit mobile version