കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ സമരത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ഉയരുമ്പോള്‍ അവിടെ ശക്തമായ സമവായം വേണമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. സര്‍ക്കാരിന്റെയും സമരസമിതിയുടേയും ഭാഗത്ത് നിന്ന് വേണ്ടുന്ന നടപടിക്രമങ്ങള്‍ ഉണ്ടാകണം.
മത്സ്യത്തൊഴിലാളികള്‍ വികസന വിരുദ്ധരല്ല. പ്രളയത്തില്‍ രക്ഷക്കെത്തിയവര്‍ക്കായി നമ്മള്‍ തിരിച്ച് എന്ത് ചെയ്തുവെന്നത് ചോദ്യമാണെന്നും തരൂര്‍ കൊച്ചിയില്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയുമായും തരൂര്‍ കൂടിക്കാഴ്ച നടത്തി.
https://youtu.be/SdEmp1YwEVI
കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും തരൂര്‍ മറുപടി നല്‍കി. കോട്ടയത്തെ പരിപാടിക്ക് എല്ലാരെയും അറിയിച്ചിട്ടാണ് താന്‍ പോയതെന്ന് തരൂര്‍ പറഞ്ഞു.
എന്‍സിപിയിലേക്കുള്ള പിസി ചാക്കോയുടെ ക്ഷണം നിരസിച്ച ഇദ്ദേഹം താന്‍ എന്‍സിപിയിലേക്ക് പോകുന്നില്ലെന്നും പിന്നെയല്ലെ സ്വാഗതം ചെയ്യേണ്ട കാര്യമുള്ളുവെന്നും പറഞ്ഞു.