ചാന്‍സലര്‍ പദവിയും വിഴിഞ്ഞവും സില്‍വര്‍ ലൈനും! നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

ഇന്നും നാളെയുമായി ഏഴു ബില്ലുകളാണ് അവതരിപ്പിക്കുന്നത്

തിരുവനന്തപുരം: വിവിധ രാഷ്ട്രീയ വിഷയങ്ങള്‍ കത്തിനില്‍ക്കേ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ അവതരിപ്പിക്കുന്നത് ഉള്‍പ്പെടെ ഉള്ള പ്രധാന നിയമ നിര്‍മാണങ്ങള്‍ക്കാണ് സഭ ചേരുന്നത്.

സര്‍വകലാശാല ഭരണത്തില്‍ ഗവര്‍ണര്‍ തുടര്‍ച്ചയായി ഇടപെട്ടതോടെയാണ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടില്ല. തുടര്‍ന്നാണ് സഭാ സമ്മേളനം വിളിച്ച് ബില്‍ കൊണ്ടു വരാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം കോര്‍പറേഷനിലെ ഉള്‍പ്പെടെ താല്‍ക്കാലിക നിയമനങ്ങള്‍, വിഴിഞ്ഞം സമരം, സില്‍വര്‍ ലൈന്‍ പദ്ധതി നടപടികളില്‍ നിന്നുള്ള പിന്മാറ്റം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ പ്രതിപക്ഷം ഇത്തവണ ആയുധമാക്കും.

ഇന്നും നാളെയുമായി ഏഴു ബില്ലുകളാണ് അവതരിപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്കു സഭയിലെ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന് 7 മുതലുള്ള ദിവസങ്ങളിലെ നടപടിക്രമത്തില്‍ ധാരണയില്‍ എത്തും. 15 വരെയാണു സഭ സമ്മേളിക്കുക.vizhinjam chancellorship and the silver line

Exit mobile version