തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് എതിരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ്. 6, 7, 8, 9 തീയതികളിലായി പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. മറ്റന്നാള്‍ ചൊവ്വാഴ്ച്ച വര്‍ക്കലയില്‍ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും.
9 ന് സമാപന സമ്മേളനം വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. വികസനം സമാധാനം എന്ന പേരിലാണ് എല്‍ഡിഎഫിന്റെ പ്രചരാണ ജാഥ.
വിഴിഞ്ഞത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. പ്രചാരണ ജാഥ ആര്‍ക്കും എതിരല്ലെന്നും എല്ലാവരും സഹകരിക്കണം എന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
Discussion about this post